പാലായിലെ പ്രമുഖ സീനിയർ ഫിസീഷ്യൻ ഡോ. ജോയി ഫ്രാന്‍സീസ് വിതയത്തില്‍ നിര്യാതനായി



പാലാ കാര്‍മ്മല്‍ മെഡിക്കല്‍ സെന്ററിലെ  ചീഫ് ഫിസിഷ്യന്‍ ഡോ. ജോയി ഫ്രാന്‍സീസ് വിതയത്തില്‍ (76) അന്തരിച്ചു.

ഭൗതികദ്ദേഹം നാളെ  (23.11.2022, ബുധന്‍) രാവിലെ 9 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതും, സംസ്‌കാര ശുശ്രൂഷകള്‍ വൈകിട്ട് നാലിന് വസതിയില്‍ ആരംഭിച്ച് പാലാ കിഴതടിയൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടത്തുന്നതുമാണ്. 

 





ഭാര്യ : ത്രേസ്യാമ്മ ജോയി (ചങ്ങനാശേരി മൂലയില്‍ കുടുംബാംഗം).

മക്കള്‍ : പ്രിയ, പ്രദീപ്.

മരുമക്കള്‍ : മാത്തച്ചന്‍ മലമാക്കല്‍ പൈക, ബിനി കിഴക്കൂടന്‍, പരിയാരം, ചാലക്കുടി. 



മൃതദേഹം ബുധനാഴ്ച രാവിലെ 6 മുതല്‍ 9 മണിവരെ പാലാ കാര്‍മ്മല്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് കിടത്തും'.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments