സാമുഹ്യപ്രതിബദ്ധതയുള്ള സഭയായി മാറുകയെന്നുള്ളത്
സീറോ മലബാര്‍ സഭയുടെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നെന്ന് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
നാട്ടില്‍ ധാരാളം പാവപ്പെട്ടവരുണ്ട്. പാവങ്ങളുടെ പക്ഷം ചേരാന്‍ സഭക്ക് കഴിയണം. സ്വീകരണങ്ങളില്‍ ഷാളുകളും ബൊക്കെയുമൊക്കെ ലഭിക്കുന്നതിലും ഇഷ്ടം മുണ്ടുകളും ഷര്‍ട്ടും ലഭിക്കുന്നതിനോടാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. അതാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാമല്ലോ. ശത്രുക്കള്‍ പുറത്തല്ല അകത്താണ്. ഒരു കുടുംബമെന്ന രീതിയില്‍ ജീവിക്കാന്‍ കഴിയണമെന്നും സീറോ മലബാര്‍ സഭയിലെ പുളിമാവാണ് പാലാ രൂപതയെന്നും മാര്‍ റാഫേല്‍ തട്ടില്‍ അഭിപ്രായപ്പെട്ടു.
അനാവശ്യ ആര്‍ഭാടങ്ങള്‍ സഭയിലും സമൂഹത്തിലും കൂടി വരികയാണെന്നും ആര്‍ഭാടങ്ങള്‍ നിയന്ത്രിച്ചേ മതിയാവുകയുള്ളുവെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വലിയ പള്ളി ഗോപുരങ്ങള്‍ ഉയര്‍ത്തുന്നത് നിയന്ത്രിക്കണം. സഹനങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ച് ഊര്‍ജ്ജമാക്കി മാറ്റിയവളാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ. ചെറുപുഷ്പ മിഷന്‍ ലീഗിലൂടെ പാലാ രൂപതയില്‍ ധാരാളമായി ദൈവവിളിയുണ്ടായതായും മാര്‍ റാഫല്‍ തട്ടില്‍ അഭിപ്രായപ്പെട്ടു. എല്ലാവരും ഒന്നായി തീരുകയാണ് വേണ്ടത്. പ്രതിസന്ധികളിലൂടെയാണ് സിറോ മലബാര്‍ സഭ കടന്ന് പോകുന്നതെന്നും ദൈവത്തിന്‍ ആശ്രയിച്ച് മൂന്നോട് പോകുമ്പോള്‍ പ്രതിസന്ധികള്‍ അവസാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയ ആര്‍ച്ച് ബിഷപ്പിനെ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ പാലക്കപറമ്പില്‍, ഭരണങ്ങാനം പള്ളി വികാരി ഫാ. സഖറിയാസ് അട്ടപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും സിസ്റ്റേഴ്‌സും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. വിശുദ്ധ അല്‍ഫോന്‍സമ്മയുടെ കബറിടത്തുങ്കല്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശവും നല്‍കി. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മുഖ്യ വികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍, മോണ്‍.ജോസഫ് കണിയോടിക്കല്‍, , വൈദികര്‍, സിസ്റ്റേഴ്‌സ്, വിശ്വസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments