കിടങ്ങൂര്‍ വടുതലപ്പടി നിവാസികള്‍ക്ക് ഇനി വഴിയോര്‍ത്ത് വിഷമിക്കേണ്ട; വീട്ടിലേക്ക് വണ്ടി ചെല്ലും. ഇതിന് മുന്‍കൈ എടുത്ത ജനപ്രതിനിധികളോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്നാണ് വടുതലപ്പടി നിവാസികളുടെ ഏക അഭിപ്രായം. സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ സംതൃപ്തിയിലാണ് കിടങ്ങൂര്‍ പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലുള്ള വടുതലപ്പടിക്കാര്‍.



കിടങ്ങൂര്‍ വടുതലപ്പടി നിവാസികള്‍ക്ക് ഇനി വഴിയോര്‍ത്ത് വിഷമിക്കേണ്ട; വീട്ടിലേക്ക് വണ്ടി ചെല്ലും. ഇതിന് മുന്‍കൈ എടുത്ത ജനപ്രതിനിധികളോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്നാണ് വടുതലപ്പടി നിവാസികളുടെ ഏക അഭിപ്രായം. സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ സംതൃപ്തിയിലാണ് കിടങ്ങൂര്‍ പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലുള്ള വടുതലപ്പടിക്കാര്‍.

വീട്ടുമുറ്റത്ത് വാഹനമെത്തുക എന്ന ഇവരുടെ ചിരകാലസ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. പതിനഞ്ചോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

വേനല്‍ക്കാലമായാലും മഴക്കാലമായാലും ദുരിതപൂര്‍ണ്ണമായിരുന്നു വടുതലപ്പടി നിവാസികളുടെ ജീവിതം. ഇരുനൂറ് മീറ്ററോളം പാടശേഖരത്തിലെ ഒറ്റയടിപ്പാതയായിരുന്നു ഇവരുടെ ഏക ആശ്രയം. മഴക്കാലമായാല്‍ വെള്ളക്കെട്ട് ഭീഷണിമൂലം നടക്കാന്‍പോലും വയ്യാത്ത അവസ്ഥയായിരുന്നു.

ഒരുവര്‍ഷം മുമ്പാണ് ഈ ഭാഗത്തേയ്ക്ക് താല്‍ക്കാലികമായി റോഡ് വെട്ടിത്തുറന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കലിന്റെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. മേഴ്സി ജോണിന്റെയും ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിബി സിബിയുടെയും നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ഈ ഭാഗത്തേയ്ക്ക് റോഡ് വെട്ടിത്തുറക്കുവാന്‍ സാധിച്ചത്.

എന്നാല്‍ പാടശേഖരത്തിലൂടെ നിര്‍മ്മിച്ച റോഡിലൂടെ വാഹനം ഇവരുടെ വീടുകളില്‍ എത്തുമായിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തികളിലൂടെയാണ്  വടുതലപ്പടി നിവാസികളുടെ വീട്ടില്‍ വാഹനമെത്തുന്നതിനുള്ള സാഹചര്യമായത്. 



ഇരുനൂറ് മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി നിര്‍മ്മിക്കുകയും റോഡ് മണ്ണിട്ട് ഉയര്‍ത്തുകയും ആരംഭഭാഗം റോഡ് കോണ്‍ക്രീറ്റിങ്ങ് നടത്തുകയും ചെയ്തതോടെ യാത്ര സുഗമമായി.

ഇനി ഏത് മഴക്കാലത്തും വടുതലപ്പടി നിവാസികള്‍ ഓരോരുത്തരുടെയും വീടുകളില്‍ വാഹനമെത്തും. രണ്ട് പതിറ്റാണ്ടായി തെരഞ്ഞെടുപ്പുകളില്‍ വോട്ടുചോദിച്ച് എത്തുന്ന് സ്ഥാനാര്‍ത്ഥികളുടെ മുമ്പില്‍ സ്ഥിരമായി ഉന്നയിച്ചിരുന്ന ആവശ്യം നടപ്പിലാക്കി കിട്ടിയതില്‍ വടുതലപ്പടി നിവാസികള്‍ സംതൃപ്തരാണ്.


റോഡ് ഉദ്ഘാടനം ചെയ്തു.

നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡിന്റെ ഉദ്ഘാടനകര്‍മ്മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. മേഴ്സി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സിബി സിബി, കുഞ്ഞുമോള്‍ ടോമി, ജെയിംസ് എറികാട്ട്, ജിന്‍സ് കൊശപ്പള്ളില്‍, ചന്ദ്രശേഖരന്‍നായര്‍ മുണ്ടനാട്ട്, സോമശേഖരന്‍നായര്‍ പേരൂത്താഴെ, ഷാജി ലൂക്കോസ്, തോമസ് വടുതല, വിജയന്‍ കോതാകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments