വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ പാലായിൽനടത്തിയ പണിമുടക്ക് പൂർണ്ണം.
കേരളത്തിലെ ചെറുകിട വ്യാപാര സമൂഹത്തെ സംരക്ഷിക്കുവാൻ സർക്കാർ ആർജ്ജവം കാട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന തലത്തിൽ നടത്തിയ വ്യാപാര സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വ്യാപാരികൾ നടത്തിയ പണിമുടക്കിൽ പാലായിലെ മുഴുവൻ വ്യാപാരികളും പങ്കാളികളായി.
ചെറുകിട ഇടത്തരം വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക,
ജി എസ് ടി പിഴവുകൾ തിരുത്താനുള്ള ഒറ്റത്തവണ അവസരം നൽകണമെന്നും, സംരംഭക സമൂഹത്തെ തളർത്തുന്ന സർക്കാരിന്റെ വികലമായ നയങ്ങൾ എതിരെയായിരുന്നു സമരം.
രാവിലെ 6 മുതൽ രാത്രി 8 മണി വരെയായിരുന്നു കടയടപ്പ് സമരം.സമരത്തിൽ പങ്കെടുത്ത മുഴുവൻ വ്യാപാരികളെയും ഏകോപന സമിതി പാലാ യൂണിറ്റ് അഭിനന്ദിച്ചു.
0 Comments