പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും കണ്ണടച്ചിരിക്കുന്ന അധികാരികള്‍ക്കെ തിരേ ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി യോഗം പ്രതിക്ഷേധിച്ചു....

പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ഒരു നടപടിയും എടുക്കാത്ത അധികാരികള്‍ക്കെതിരേ ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രതിക്ഷേധം രേഖപ്പെടുത്തി..

പലതവണ വാഹനാപകടങ്ങള്‍ ഉണ്ടാകുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടും ഒരു പരിഹാരമാര്‍ഗ്ഗം കാണുകയോ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യാത്തത് പ്രതിക്ഷേധാര്‍ഹമാണെന്ന് ബിജെപി തലപ്പുലം കമ്മറ്റി പ്രസിഡൻ്റ്  സുരേഷ് പി. കെ. പറഞ്ഞു. ഇതിനൊരു  പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിക്ഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. 
ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ വിവിധ വകുപ്പുകളിലെ  അധികാരികള്‍ക്ക്  പരാതികള്‍ നല്‍കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.. ബിജെപി ഭരണങ്ങാനം മണ്ഡലം പ്രസിഡൻ്റ് സരീഷ് പനമറ്റം, ജനറല്‍ സെക്രട്ടറി സതീഷ് കെ.ബി, ജില്ലാ കമ്മറ്റിയംഗം Adv.മോഹനകുമാര്‍, ആറാം വാര്‍ഡ്  മെമ്പര്‍  ചിത്രാസജി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബാബു ചാലില്‍, സെക്രട്ടറി  മോഹനന്‍ പടിപുരക്കല്‍,.ജോണി ജോസഫ് തോപ്പില്‍, അഭിലാഷ് ജയ്മോഹന്‍  എന്നിവര്‍ പ്രസംഗിച്ചു....





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments