മിഷനറി മഹാസംഗമം :പന്തൽ കാൽ നാട്ടുകർമ്മം നടത്തി.
പാലാ രൂപത പ്ലറ്റിനം ജൂബിലി യോട് അനുബന്ധിച്ച് മെയ് 10 ന് പ്രവിത്താന ത്ത് വച്ച് നടത്തുന്ന മിഷനറി മഹാസംഗമത്തിന്റെ പന്തൽ കാൽ നാട്ടുകർമ്മം വികാരി ജനറാൾ ഫാ ജോസഫ് കണിയോടിക്കലിന്റെ നേതൃത്വത്തിൽ നടത്ത പ്പെട്ടു. പാലാ രൂപതയിലും രൂപതയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്ന അയ്യായിരത്തോളം വൈദികരും സന്യസ്തരും പങ്കെടുക്കുന്ന സംഗമത്തിന് വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.
ചടങ്ങിൽ രൂപത പ്രോക്യൂറേറ്റർ ഫാ. ജോസഫ് മുത്തനാട്ട്, പ്രവിത്തനം പള്ളി വികാരി ഫാ. ജോർജ് വെളുപറമ്പിൽ, ഫാ. ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ. ആന്റണി കൊല്ലിയിൽ, ഫാ. ആൽബിൻ പുതുപ്പറമ്പിൽ, ഫാ. ജോസഫ് കരികുളം, ഫാ. ഗർവാസിസ് ആനിതോട്ടത്തിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരുവുപുരയിടം, ഫാ ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ. മാത്യു തെന്നാട്ടിൽ, ഫാ. തോമസ് ഓലായത്തിൽ, ഫാ. ജെയിംസ് പനച്ചിക്കൽ കരോട്ട്, കൈക്കാരന്മാർ, കോർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments