" ഞാൻ സർജറി കഴിഞ്ഞ് ആശുപത്രിയിൽ വിശ്രമത്തിലാണ് .....ഒരു പാട് പേർ എൻ്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് വിളിക്കുകയും ആശുപത്രിയിൽ വരാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.... ദയവായി ആരും വരരുത് ..... ആശുപത്രിയിൽ വരാൻ നിങ്ങൾക്ക് ചെലവാകുന്ന കുറഞ്ഞ തുക എൻ്റെ നമ്പറിൽ ഗൂഗ്ൾ പേ ചെയ്താലും ...... എൻ്റെ അയൽവാസിയായ പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിക്ക് കാൻസർ ചികിത്സയ്ക്ക് അത് ഉപകരിക്കും.... " മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനും മാധ്യമ പ്രവർത്തകനുമായ എബി .ജെ . ജോസിൻ്റെ കുറിപ്പ് വൈറലാകുന്നു....
സ്വന്തം ലേഖകൻ
എബി സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ ;
"ഞാൻ പാരാതൈറോയിഡ് സർജറി കഴിഞ്ഞ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ആണ് ഇപ്പോഴുള്ളത്.
സർജറി പെർഫക്ട് ഓകെ. ഇപ്പോൾ
സൗണ്ട് ഇല്ല, സംസാരിക്കാൻ പറ്റില്ല. വേദനയുണ്ട്. റൂമിലേയ്ക്ക് മാറ്റി. മൂന്ന് നാല് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യും.
ഇൻഫെക്ഷൻ സാധ്യത ഉള്ളതിനാലും കോവിഡ് വ്യാപനം തുടങ്ങിയതിനാലും അങ്ങയോട് സന്ദർശനം ഒഴിവാക്കാൻ നിർബ്ബന്ധപൂർവ്വം അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ പ്രാർത്ഥനകളും ആശംസകളും വാട്ട്സ് ആപ്പിൽ തന്നാൽ മതി.
സന്ദർശിക്കാൻ ആഗ്രഹിച്ചവർക്കു ഏതായാലും ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും അതിനായി ചിലവാക്കേണ്ടി വരുമല്ലോ. അങ്ങനെയുള്ളവർ സന്ദർശനത്തിനായി യാത്രയ്ക്കടക്കം ഉണ്ടായേക്കാവുന്ന ചിലവ് 9447702117 എന്ന നമ്പരിൽ ഗൂഗിൾ പേ ചെയ്ത് തന്നാൽ (ചാരിറ്റി എന്ന് ഗൂഗിൾ പേയിൽ എഴുതണേ) തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിൽ ചികിത്സയിലിരിക്കുന്ന എൻ്റെ വീടിരിക്കുന്ന സ്ഥലത്തിനു സമീപമുള്ള മൂന്നാനി എന്ന സ്ഥലത്തുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിലെ ഒരു പെൺകുട്ടിക്കു ചികിത്സാ സഹായമായി നൽകാൻ സാധിക്കുമായിരുന്നു.
ഇതിനായി ചികിത്സാഫണ്ട് രൂപീകരിക്കുകയാണെന്നും കാണിച്ച് എൻ്റെ മുനിസിപ്പൽ വാർഡ് കൗൺസിലർ സിജി ടോണി ഒരു കുറിപ്പ് നൽകിയത് കണ്ടിട്ടാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. കുട്ടി ആരാണെന്ന് അറിയില്ല. ഇതിനായുള്ള ചികിത്സാ ഫണ്ട് രൂപീകരണ യോഗം മൂന്നാനി സെൻ്റ് പീറ്റേഴ്സ് പള്ളി ഹാളിൽ 24 ന് ചേരുന്നതായും കുറിപ്പിലുണ്ട്. ഇങ്ങനെ കിട്ടുന്ന പണം ആ കുട്ടിയുടെ ചികിത്സയ്ക്കായി നൽകാമല്ലോ. സഹകരിക്കുമല്ലോ.
സ്നേഹാദരപൂർവ്വം,
എബി ജെ ജോസ്
ചെയർമാൻ
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ - 686575
0 Comments