ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കൂറ്റൻഞാവൽ മരം റോഡിൽ കടപുഴകി വീണു
പാലാ - മേലുകാവ് റോഡിൽ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കൂറ്റൻ ഞാവൽ മരം കടപുഴകി വീണു. ഇഞ്ചു കാവിനും മേരിലാൻ്റിനും ഇടയിൽ തിങ്കളാഴ്ച രാത്രി 9.30 നാണ് ഞാവൽ കടപുഴകിയത്. ഈ റോഡിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു.
പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സും മേലുകാവ് പോലീസും നാട്ടുകാരും ചേർന്ന് രാത്രി ഒന്നോടെയാണ് തടസം നീക്കി ഗതാഗതം പുന:സ്ഥാപിക്കാനായത്.
0 Comments