പാലാ പൂവരണി ഇടവകയിൽ നടന്ന വൈദിക സന്യസ് ത സംഗമത്തിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മിഷനറി പ്രവർത്തനം നടത്തുന്നവരും ഇടവക വൈദികരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. രാവിലെ ദിവ്യബലിയോട് കൂടി ആരംഭിച്ച സമ്മേളനം വികാരി ഫാദർ ജോസഫ് മഠത്തികുന്നേൽ ഉദ്ഘാടനം ചെയ്തു. ഈ വർഷം ജൂബിലി ആഘോഷിക്കുന്നവർക്ക് പ്രത്യേകം ആശംസകൾ നേരുകയുണ്ടായി. സംഗമത്തിൽ പങ്കെടുത്തവരെല്ലാം തങ്ങളുടെ പ്രവർത്തന മേഖലയിലെ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി.
വളരെ നാളുകൾക്ക് ശേഷം മാതൃ ഇടവകയിൽ ഒത്തുചേരാൻ ഇടയായതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. പ്രാർത്ഥനയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷം സംഗമം ഒരു മണിയോടുകൂടി അവസാനിച്ചു.
0 Comments