ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ അഭിമുഖത്തിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു.ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വരും തലമുറയിൽ അവബോധം സൃഷ്ടിക്കുവാനും ജാഗരൂകരായി നിലകൊള്ളുവാനും വേണ്ട ഓർമ്മപ്പെടുത്തലാണ് ലഹരിവിരുദ്ധ ദിനം.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ വിപണനവും ഉപയോഗവും വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്നു.യുവജനങ്ങളെ പ്രത്യേകിച്ച് , വരുംതല മുറയുടെ ഭാവി ഇരുളടഞ്ഞതാക്കുന്ന ആഗോള മാരക വിപത്താണ് ലഹരി.
വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ലഹരി വിരുദ്ധസന്ദേശം നൽകി.തുടർന്ന് എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.ജിജി വളയത്തിൽ, സിസ്റ്റർ
ജീസാ അടയ്ക്കാപാറ സി.എം.സി ,സിസ്റ്റർ ഷാൽബി മുകളേൽ സി .എം .സി ,ചാക്കോ താന്നിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജയ്സൺ വാഴയിൽ, സിനി വളയത്തിൽ, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ,റ്റിൻ്റുമോൾ ആനക്കുഴിയിൽ, കുട്ടിയമ്മ താന്നിക്കൽ,കുഞ്ഞുകുട്ടി കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments