പ്രാദേശിക സാധ്യതകളുടെ കണ്ടെത്തലും വിനിയോഗവും വികസനത്തിനാവശ്യം: ഫാ. തോമസ് കിഴക്കേൽ.


പ്രാദേശിക സാധ്യതകളുടെ കണ്ടെത്തലും വിനിയോഗവും വികസനത്തിനാവശ്യം: ഫാ. തോമസ് കിഴക്കേൽ. 

 ഗ്രാമീണ മേഖലയുടെ പ്രാദേശിക വിഭവ,പശ്ചാത്തല സാധ്യതകളുടെ കണ്ടെത്തലും അവയുടെ ഫലപ്രദമായ വിനിയോഗവും നാടിൻ്റെ സ്ഥായിയായ വളർച്ചയ്ക്കും വികസനത്തിനും അനിവാര്യമാണന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. 


അമിത പരസ്യങ്ങളിലും വിലക്കുറവിലും ആകൃഷ്ടരായി ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ  ഉപയോഗം വർദ്ധിച്ചുവരുന്നത് നാടിനെ അനുദിനം രോഗഗ്രസ്തമാക്കുന്നതായും കൃഷിയിടങ്ങളിലെ അമിതമായ രാസവള പ്രയോഗവും രാസകീടനാശിനി ഉപയോഗവും ഏറെ അപകടകരമാണന്നും ആരോഗ്യമുള്ള ഭക്ഷണശീലം രൂപപ്പെടുത്താൻ ഗ്രാമീണ കൂട്ടായ്മകൾക്ക് സാധിക്കണമെന്നും ഫാ. കിഴക്കേൽതുടർന്നു പറഞ്ഞു.


 മംഗളാരം സ്വാശ്രയ സംഘത്തിൻ്റെ ഇരുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാലാ രൂപതയുടെ ഫാർമേഴ്സ് മൂവ്മെൻ്റ് കോർഡിനേറ്റർ കൂടിയായ ഫാ. തോമസ് കിഴക്കേൽ. 

പ്രസിഡൻ്റ് ജയിംസ് മാത്യു കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പള്ളി വികാരിയും സ്വാശ്രയസംഘം ഡയറക്ടറുമായ ഫാ. ജോസഫ് മുണ്ടയ്ക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. 


പി. എസ്.ഡബ്ലിയു.എസ്. പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ, സോൺ കോർഡിനേറ്റർ ജിജി സിൻ്റോ ഔസേപ്പറമ്പിൽ, സ്വാശ്രയസംഘം ഭാരവാഹികളായ തങ്കച്ചൻ മറ്റത്തിൽ, ജോണി മാത്യു പറമ്പോട്ടുമ്യാലിൽ, എം.റ്റി. മാത്യു മ്ലാവിൽ, ബേബി തോമസ്,ജോയി വലിയപറമ്പിൽ,  സാബു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments