ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 15ന് വൈക്കത്ത്: സി.കെ.ആശ എം എൽ എ മുഖ്യരക്ഷാധികാരിയായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു
വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി മധ്യമേഖലയിലെ ആഘോഷ പരിപാടികൾ സെപ്റ്റംബർ 15 ന് വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടക്കും. സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വൈക്കം എംഎൽഎ സി.കെ.ആശ മുഖ്യ രക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു.
വൈക്കം നഗരസഭ ചെയർപേഴ്സൻ പ്രീത രാജേഷ് ഉൾപ്പെടെയുള ജനപ്രതിധികൾ രക്ഷാധികാരികളാകും. മുൻ എം എൽ എ കെ.അജിത് ആണ് സ്വാഗത സംഘം ചെയർമാൻ. വൈസ് ചെയർമാൻമാരായി വൈക്കം ക്ഷേത്ര ഉപദേശക സമിതി ചെയർമാൻ നാരായണൻ നായർ, ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി ചെയർമാൻ ചന്ദ്രശേഖരൻ നായർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ്പി.എം.ജി നായർ, എസ്.എൻ.ഡി.പി.യോഗം യൂണിയൻ കൗൺസിലർ സന്തോഷ്, ഗിരീഷ് വർമ്മ, ദേവാനന്ദ്, വൈക്കം വിജയലക്ഷ്മി എന്നിവരെയും കൺവീനറായി ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായരെയും തെരഞ്ഞെടുത്തു. ക്ഷേത്ര കലാപീഠം പ്രിൻസിപ്പാൾ എസ്.പി.ശ്രീകുമാർ ,അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി എന്നിവരാണ് ജോ. കൺവീനർമാർ .
സ്വാഗത സംഘം രൂപീകരണ യോഗം സി.കെ.ആശ എം എൽ എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലിയാഘോഷങ്ങൾ വൻ വിജയമാക്കുന്നതിന്
എല്ലാവിധ സഹകരണവും എം എൽ എ വാഗ്ദാനം ചെയ്തു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ' ശ്രീ .മനോജ് ബി നായർ ,ശ്രീ.കെ.പി.വിശ്വനാഥൻ, വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷ്, വൈസ്.ചെയർമാൻ ,സുഭാഷ്, കൗൺസിലർമാരായ ഗിരിജാകുമാരി, രേണുക രതീഷ്, വിവിധ സംഘടന ഭാരവാഹികളായ പി.ജി.എം നായർ, നാരായൻ നായർ, ചന്ദ്രശേഖരൻ നായർ ,വൈക്കം DySP വിജയൻ ,ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു
0 Comments