അഡ്വ. ടി വി അബ്രാഹം എക്സലൻസ് അവാർഡ് 2025


 എല്ലാ വർഷവും നൽകിവരുന്ന കൊഴുവനാൽ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് അഡ്വ. ടി വി അബ്രാഹം എക്സലൻസ് അവാർഡ് നല്കി ആദരിക്കുന്നു.

      അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തെ പരീക്ഷയിൽ വിജയികളായിരിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. എസ് എസ് എൽ സി, പ്ലസ്ടു , പരീക്ഷകളിൽ കേരള സിലബസിലും സി ബി എസ്ഇ, ഐ സി എസ് സി സിലബസിലും പഠിച്ച് ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ മറ്റേതെങ്കിലും ഉന്നത വിദ്യാഭ്യാസത്തിൽ എ പ്ലസ് വാങ്ങിയ കുട്ടികൾക്കും ഇതിൽ അപേക്ഷിക്കാം.



     കുട്ടികളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും പേരും സ്കൂളിൻ്റെ പേരും  മാർക്ക് ലിസ്റ്റിൻ്റെ കോപ്പിയും ഉൾപ്പെടെ താഴെപ്പറയുന്ന വാട്ട്സാപ്പ് നമ്പരിൽ അയച്ചുതരുകയും വിളിക്കുകയും ചെയ്യേണ്ടതാണ്.


      9447043388 എന്ന നമ്പരിൽ 14-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പായി ലഭിക്കുന്ന അപേക്ഷകളാണ് പരിഗണിക്കുകയെന്ന് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രഫ.കൊച്ചുത്രേസ്യാ അബ്രാഹം , വൈസ് പ്രസിഡൻ്റ് അഡ്വ. ഫ്രാൻസിസ് തോമസ്, സെക്രട്ടറി ഷിബു തെക്കേമറ്റം എന്നിവർ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments