കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം കൊച്ചിയില്‍ 24-ന്




കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം കൊച്ചിയില്‍ 24-ന്

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനവും ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപനവും 24 ന് രാവിലെ 10 മുതല്‍ പാലാരിവട്ടം പി.ഒ.സി.യില്‍ നടക്കും. 

രാവിലെ 9.30ന് സംസ്ഥാന ഭാരവാഹികളുടെ യോഗം ചേരും. 10 ന് പ്രതിനിധി സമ്മേളനം നടക്കും. മദ്യവിരുദ്ധ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മദ്യ-ലഹരി വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ചയും സംഘടനാ ചര്‍ച്ചയും നടക്കും.


ഉച്ചകഴിഞ്ഞ് 2 ന് പൊതുസമ്മേളനം നടക്കും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍,



 സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, വി.ഡി. രാജു, ബോണി സി.എക്‌സ്., അന്തോണികുട്ടി ചെതലന്‍, അബ്രാഹം കെ.എ., സിബി ദാനിയേല്‍, കെ.പി. മാത്യു, റോയി മുരിക്കോലില്‍, തോമസ് എഫ്രേം, എ.ജെ. ഡിക്രൂസ്, ദീപ്തി മേരി, ക്യാപ്റ്റന്‍ തോമസ് കോശി എന്നിവര്‍ പ്രസംഗിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments