പാലാ നഗരസഭ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകി.



പാലാ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധക്കെതിരെ കുത്തിവെയ്പ് നൽകുക എന്ന ലക്ഷ്യത്തോടെ നഗരസഭയുടെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ സംയുക്തമായി ഇന്ന് രാവിലെ മുതൽ ഡോഗ് ക്യാച്ചേഴ്സിനെ ഉപയോഗിച്ച് തെരുവ് നായ്ക്കളെ കണ്ടെത്തി വാക്സിനേഷൻ നൽകി.


       ചെയർമാൻ തോമസ് പീറ്റർ ,വൈസ് ചെയർമാൻ ബിജി ജോജോ , വികസന
 സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് , മുൻ ചെയർമാൻ മാരായ ഷാജു തുരുത്തൻ, ജോസിൻ ബിനോ .വെറ്റിനറി ഡോക്ടർ ജോജി മാത്യു,ഹെൽത്ത് വിഭാഗം മേധാവി ആറ്റ്ലി പി ജോൺ തുടങ്ങിയവർ ഈ യഞ്ജത്തിന് നേതൃത്വം നൽകി . 


         തെരുവുനായ്ക്കളെ കൊല്ലുന്നതിനോ, കൂട്ടിലാക്കുന്നതിനോ നിയമം അനുവദിക്കുന്നില്ലെന്നും പേവിഷബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമംതുടരുമെന്നും  നഗരസഭയിൽ അടുത്തതായി എ ബി സി പ്രോഗ്രാമും വളർത്തു നായ്ക്കൾക്ക് ഉള്ള വാക്സിനേഷനും നടത്തുമെന്നും ചെയർമാൻ അറിയിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments