നാലമ്പലങ്ങളിൽ വൻ ഭക്തജന തിരക്ക് ചാണ്ടി ഉമ്മൻ ദർശനം നടത്തി
സുനിൽ പാലാ
ഈ വർഷത്തെ നാലമ്പല തീർത്ഥാടന കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് രാമപുരത്തെ നാലമ്പലങ്ങളിൽ അനുഭവപ്പെട്ടത്.
വെളുപ്പിന് 4 മണിയ്ക്ക് നിർമാല്യ ദർശനത്തിന് നട തുറക്കുന്നതിന് മുൻപ് മുതൽ ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനും ഇന്നലെ
ദർശനത്തിനെത്തി.
രാവിലെ 10 മണിയോടെ രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രത്തിനുള്ളിൽ കയറി പ്രദക്ഷിണം വച്ച് വഴിപാടുകൾ കഴിച്ച് മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയിൽ നിന്നും പ്രസാദവും സ്വീകരിച്ച് ഉപദേവ ക്ഷേത്രങ്ങളിലും ദർശനം നടത്തിയതിനു ശേഷം നേരെ പോയത് അന്നദാന ഹാളിലേയ്ക്കായിരുന്നുകുറച്ച് സമയം ഭക്തജനങ്ങൾക്ക് അന്നദാനം വിളമ്പി കൊടുത്തതിന് ശേഷം അന്നദാനവും കഴിച്ചാണ് മടങ്ങിയത്.
അഡ്വ: ബിജു പുന്നത്താനം, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ, മോളി പീറ്റർ, കെ കെ ശാന്താറാം, സണ്ണി കാര്യപുറം, റോബി ഊടുപുഴ, മനോജ് ചീങ്കല്ലേൽ പ്രദോഷ് പാലവേലി, സജി ചീങ്കല്ലേൽ തുടങ്ങിയ കോൺഗ്രസ്സ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാലമ്പല ദർശന കമ്മറ്റി പ്രസിഡൻ്റ് അഡ്വ: എ ആർ ബുദ്ധൻ, പ്രാൺ അമനകര മന, പ്രദീപ് അനകര മന എന്നിവർ ചേർന്ന് എം എൽ എ യെ സ്വീകരിച്ചു.
പ്രതികൂലമായ കാലാവസ്ഥയിലും പ്രതീക്ഷച്ചതിലും കൂടുതൽ ഭക്തജനങ്ങളെത്തിയതിനാൽ മണിക്കൂറുകൾ ക്യൂ നിന്നാണ് തീർത്ഥാടകർ ദർശനം പൂർത്തിയാക്കി മടങ്ങിയത്.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നുമായി കെ എസ് ആർ ടി സി മുപ്പതോളം സർവ്വീസുകളും നടത്തി.
0 Comments