ജൂലൈ 14, 15 തിയതികളിൽ പത്തനംതിട്ടയിൽ വച്ച് നടക്കുന്ന കേരള സംസ്ഥാന എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കോട്ടയം വയസ്ക്കര ക്കുന്ന് ടൗൺ എൽ.പി. സ്കൂളി ലെ കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. കെ.എസ്.ഇ .എസ്.എ കോട്ടയം ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളന പ്രചരണാർത്ഥം വിവിധ താലൂക്കുകൾ കേന്ദ്രമാക്കി നിരവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
ജില്ലാ തല ഉദ്ഘാടനം കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിൽ നിർവഹിച്ചു. കോട്ടയം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സഞ്ജീവ് കുമാർ . S മുഖ്യപ്രഭാഷണവും പഠനോപകരണ വിതരണവും നടത്തി. കെ എസ് ഇ. എസ് എ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അമ്പിളി K. G അധ്യക്ഷത വഹിച്ചു.
കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഖിൽ. A , അസി. എക്സൈസ് ഇൻസ്പെക്ടർ ആനന്ദ് രാജ് B, കെ .എസ് . ഇ. എസ് .എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അമൽ ഷാമാഹിൻ കുട്ടി ജില്ലാ ട്രഷറർ അൻജിത്ത് രമേഷ് എന്നിവർ പ്രസംഗിച്ചു.കോട്ടയം ടൗൺ എൽ .പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത A.D സ്വാഗതവും കെ.എസ്. ഇ.എസ് .എ ജില്ലാ സെക്രട്ടറി നിഫി ജേക്കബ് നന്ദിയും പറഞ്ഞു.
0 Comments