വാഴക്കുളത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. രണ്ടാര്‍ വടക്കേ കുടിയില്‍ റോയി ജോര്‍ജ്(61)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി8ഓടെ മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ വാഴക്കുളം നയന ബാറിനു സമീപം മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ റോയിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11ഓടെയാണ് മരണപ്പെട്ടത്. ആവോലി സൊസൈറ്റി പടിയില്‍ കേബിള്‍ ടിവി സ്ഥാപന നടത്തിപ്പുകാരനാണ് റോയി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടാര്‍കര സെന്റ് മൈക്കിള്‍സ് കത്തോലിക്ക പള്ളിയില്‍
0 Comments