പാലാ രൂപതാ പ്ലാറ്റിനം ജൂബിലി....മാതൃകാ കർഷകർക്ക് രൂപതയുടെ ആദരവ്.
അദ്ധ്വാനമഹത്വത്താൽ മണ്ണിൽ പൊന്നു വിളയിച്ച പാലാ രൂപതയിലെ 75 കർഷകർക്ക് പ്ലാറ്റിനം ജൂബിലി യെ ഓർമ്മപ്പെടുത്തി പാലാ സാൻതോംഫുഡ് ഫാക്ടറി ഉദ്ഘാടനവേളയിൽ ആദരിക്കും. കാർഷികരംഗത്തു മാതൃകാപ്രവർത്തനങ്ങൾ കാഴ്ചവെച്ച വൈദികരെയും സിസ്റ്റർമാരെയും മാതൃകാ കർഷകരെയും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മെമൻ്റോ നൽകി ആദരിക്കും.
കാർഷികരംഗത്ത് ഉത്തമ മാതൃകകളായ കർഷക കൂട്ടായ്മകൾകളെയും തദവസരത്തിൽ ആദരിക്കും. പാലായുടെ കാർഷിക ഭൂപടത്തിൽ ഇടം പിടിച്ച രൂപതയുടെ കാർഷിക മുന്നേറ്റ പ്രയാണത്തിൽ ഏവരും പങ്കാളികളാവണമെന്ന് പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേലും എഫ്.പി.ഒ ഡിവിഷൻ ചെയർമാൻ ഡാൻ്റീസ് കൂനാനിക്കലും അഭ്യർത്ഥിച്ചു.
0 Comments