മണർകാട് പെരുമാനൂർ കുളം മുതൽ കണിയാംകുന്നുവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. പ്രദേശത്തെ ബാങ്ക്, സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപം പലപ്പോഴും ഇവ കൂട്ടം കൂടി നിൽക്കുന്നു. നായ്ക്കൾ പിന്നാലെ വരുന്നതുകണ്ട് സ്കൂൾ കുട്ടികൾ ഓടി റോഡിൽ വീഴുന്നതും ഇപ്പോൾ പതിവാണ്.
വഴിയരികിൽ മത്സ്യക്കച്ചവടം നടത്തുന്ന നേരമായാൽ പിന്നെ നായ്ക്കളുടെ കൂട്ടം അവിടെ ഉണ്ടാകും. വർധിച്ചുവരുന്ന തെ രുവുനായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും കളക്ടർക്കും പരാതി അയച്ചിട്ടുണ്ടെന്ന് സ്ഥലത്തെ റെസിഡെൻസ് അസോസിയേഷൻ ഭാരവാഹി കൾ പറഞ്ഞു.
0 Comments