മതങ്ങൾക്കെതിരെല്ല കമ്മ്യുണിസ്റ്റ് പാർട്ടി മത ഭ്രാന്തിനെയാണ് എതിർക്കുന്നത് - ബിനോയി വിശ്വം..... കിടങ്ങൂരിൽ പി. കെ. വി. പുരസ്കാരം പി. കെ. മേദിനിക്ക് സമർപ്പിച്ചു.


മതങ്ങൾക്കെതിരെല്ല കമ്മ്യുണിസ്റ്റ് പാർട്ടി മത ഭ്രാന്തിനെയാണ് എതിർക്കുന്നത് -     ബിനോയി വിശ്വം..... കിടങ്ങൂരിൽ പി. കെ. വി. പുരസ്കാരം പി. കെ. മേദിനിക്ക് സമർപ്പിച്ചു.

സ്വന്തം ലേഖകൻ

കമ്മ്യുണിസ്റ്റ് പാർട്ടി മതങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരണന്ന വാദം ശരിയല്ല. മത ഭ്രാന്തിനെയാണ് കമ്മ്യുണിസ്റ്റ് പാർട്ടി എതിർക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. മതഭ്രാന്ത് മത വിശ്വാസങ്ങളെ തകർക്കുകയാണ് ചെയ്യുന്നത് അവർ മതങ്ങൾക്ക് എതിരാണ്. 

കിടങ്ങൂരിൽ പി കെ വി പുരസ്‌കാരം വിപ്ലവ ഗായിക പി കെ മേദിനിക്ക് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി കെ വി ഞങ്ങൾക്കെല്ലാം ആവേശം പകരുന്ന നേതാവായിരുന്നുവെന്ന് ബിനോയി അനുസ്മരിച്ചു. പി കെ വി സെന്റർ പ്രസിഡന്റ് ജി വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ചു. പി കെ വി സെന്റർ ഫോർ ഹ്യുമൻ ഡെവലപ്പ്പമെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്സ് കിടങ്ങൂർ ഏർപ്പെടുത്തിയതാണ് പി കെ വി പുരസ്‌കാരം. പി കെ വി യുടെ പ്രവർത്തന ശൈലിയും, രാഷ്ട്രീയ സംശുദ്ധതയും ഞങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ടന്ന് കോണ്ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ സി ജോസഫ് അനുസ്മരിച്ചു. ഡോ പി കെ  ജനാർദ്ദന കുറുപ്പ്.


രചിച്ച് വേലായുധൻ ഇടച്ചേരി സംഗീതം നൽകി ഖാലിദ് എം ആലപിച്ച പി കെ വി യെ കുറിച്ചുള്ള ജനങ്ങളുടെ സി ഡി സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനുവിന് നൽകി ബിനോയി വിശ്വം പ്രകാശനം ചെയ്തു. പി കെ വി ക്ക് ഏറെ ഇഷ്ടമുള്ള റെഡിസല്യൂട്ട് എന്ന ഗാനം പി കെ മേദിനിസമ്മേളനത്തിൽ ആലപിച്ചത്വേദിയിലും സദസ്സിലും ഉണ്ടായിരുന്നവരെ ആവേശഭരതരാക്കി.


വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് മോൻസ് ജോസഫ് എം എൽ എ യും ചികത്സ സഹായം ജോസ്മോൻ മുണ്ടക്കലും വിതരണം ചെയ്തു. ആർ രാജേന്ദ്രൻ, സി കെ ശശിധരൻ, അഡ്വ വി ബി ബിനു, അഡ്വ ഇ എം ബിനു, സി കെ ആശ എം എൽ എ, ബാബു കെ ജോർജ്, ശാരദ മോഹൻ,  ജോൺ വി ജോസഫ്, മോഹനൻ ചേന്നംകുളം,  അഡ്വ വി കെ സന്തോഷ്‌ കുമാർ   പി കെ ഷാജകുമാർ, പി ജി തൃഗുണസെൻ വേലായുധൻ ഇടച്ചേരി, പി എൻ ബിനു, ബേബി മാത്യു,ജോസ് കൊല്ലാരാത്ത്, മഹേഷ്കുമാർ എൻ, ഒ റ്റി ജോസ്, സുനു ഒറ്റാട്ട്, സിറിയക് തോമസ്,   എം ഡി ബാബുരാജ്, അഡ്വ പി എസ് സുനിൽ, അഡ്വ പി പി പ്രദീപ്‌ എന്നിവർപ്രസംഗിച്ചു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments