തൽക്കാലം തുടരൂ… പകരം ക്രമീകരണം ഒരുക്കാം...മിനി കാപ്പന് വി സിയുടെ നിർദ്ദേശം…

 

കേരള സർവകലാശാല രജിസ്ട്രാൻ സ്ഥാനത്ത് തൽക്കാലം തുടരാൻ മിനി കാപ്പന് വി സിയുടെ നിർദ്ദേശം. തന്നെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നായി രുന്നു മിനി കാപ്പന്റെ ആവശ്യം. പകരം ക്രമീകരണം ഒരുക്കാമെന്നും വൈസ് ചാൻസലർ മിനി കാപ്പന് ഉറപ്പ് നൽകി.  കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. പദവി ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചാണ് വി സിക്ക് കത്ത് നൽകിയത്. വിവാദങ്ങൾക്ക് താൽപര്യമില്ലെന്നും മിനി കാപ്പൻ വി സിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments