പൊതുജനാരോഗ്യ മേഖലയ്ക്കെതിരായ കുപ്രചരണം: എൽഡിഎഫ് പാലാ മണ്ഡലം ബഹുജന കൂട്ടായ്മ തിങ്കളാഴ്ച
പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള യുഡിഎഫ് - ബിജെപി ഗൂഢാലോചനയ്‌ക്കെതിരേ എൽഡിഎഫ് തിങ്കളാഴ്ച പാലായിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി വൈകിട്ട് നാലിന് വമ്പിച്ച പ്രകടനവും പൊതുസമ്മേളനവും നടത്തും.
പ്രകടനം ആശുപതി ജംങ്ഷനിൽനിന്ന് ആരംഭിക്കും. തുടർന്ന് ളാലം പാലം ജംങ്ഷനിൽ ചേരുന്ന സമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന-ജില്ലാ നേതാക്കളായ ടി ആർ രഘുനാഥൻ, അഡ്വ. വി ബി ബിനു, പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി തോമസ്, അഡ്വ. ഫ്രാൻസീസ് തോമസ്, ഡോ. ഷാജി കടമല തുടങ്ങിയവർ പങ്കെടുക്കും.
മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾവരെ സാധാരണക്കാരുടെ ആശ്രയമായി മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ, കോട്ടയം മെഡിക്കൽ കോളേജ് സംഭവത്തിന്റെ പേരിൽ സർക്കാരിനെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും പ്രതിക്കൂട്ടിലാക്കി സ്വകാര ആശുപത്രികളെ സഹായിക്കുന്ന നിലപാടിനെതിരെയാണ് ബഹുജന പ്രതിഷേധം ഉയർത്തുന്നത്.
0 Comments