എക്സൈസിന്‍റെ വൻ ലഹരി വേട്ട....കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

 

ആലപ്പുഴ എരമല്ലൂരിൽ എക്സൈസിന്‍റെ വൻ ലഹരി വേട്ട. കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. 

എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ്(27) എന്നയാളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.3.22 ഗ്രാം മെത്താംഫിറ്റമിനും കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു.


 കുത്തിയതോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജഗദീശൻ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, അമൽ.കെ.പി, വിപിൻ.വി.കെ, സജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിധു, അനിത, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ് എന്നിവരും പങ്കെടുത്തു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments