കേരള ബിജെപിയെ നയിക്കാൻ ഇനി പുതിയ ടീം....ഭാരവാഹികളെ പ്രഖ്യാപിച്ചു.


 കേരള ബിജെപിയെ നയിക്കാൻ ഇനി പുതിയ ടീം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

 നാല് ജനറൽ സെക്രട്ടറിമാർ, പത്ത് വീതം വൈസ് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, ട്രഷറർ എന്നിവരടങ്ങുന്നതാണ് പുതിയ ഭാരവാഹി പട്ടിക. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് ജനറൽ സെക്രട്ടറിമാരാർ.  


ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണ‌ൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.  അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments