മീനച്ചിൽ എൻ.എസ്.എസ് യൂണിയനിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ലിങ്കേജ് വായ്പ വിതരണം.
മീനച്ചിൽ എൻ.എസ്.എസ് യൂണിയൻ ഫെഡറൽ ബാങ്കുമായി ചേർന്ന് വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ലിങ്കേജ് വായ്പ വിതരണം നടത്തി. യൂണിയൻ ചെയർമാൻ മനോജ് ബി. നായർ വായ്പ വിതരണം ഉദ്ഘാടനം നിർവഹിച്ചു.
ഫെഡറൽ ബാങ്ക് പാലാ ബ്രാഞ്ച് മാനേജർ ജിതിൻ, യൂണിയൻ സെക്രട്ടറി എം.എസ് രതീഷ് കുമാർ, വനിതാ യൂണിയൻ ഖജാൻജി അനു എസ്. നായർ, MSS കോർഡിനേറ്റർ ഗീതാ രവീന്ദ്രൻ, വനിതാ യൂണിയൻ ജോയിൻ സെക്രട്ടറി ബീന വിശ്വനാഥൻ,
യൂണിയൻ ഇൻസ്പെക്ടർ അഖിൽ കുമാര്‍ കെ. എ, ഫെഡറൽ ബാങ്ക് പാലാ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ ശ്രുതി, മൈക്രോ ക്രെഡിറ്റ് ഓഫീസർ വിഷ്ണു, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങളായ ബിബിത ദിലീപ്, ബിജി മനോജ്, രാജി അനീഷ് എന്നിവർ സംസാരിച്ചു. യൂണിയനിലെ വിവിധ സംഘങ്ങൾക്ക് 1 കോടി രൂപയോളം ലിങ്കേജ്ജ് വയ്പ്പയായി വിതരണം ചെയ്തു.
0 Comments