Yes Vartha Follow Up -3
കടനാട്ടിൽ കൽക്കെട്ട് ഇടിഞ്ഞ സംഭവം...... റവന്യൂ അധികൃതർ നാളെ സ്ഥലം സന്ദർശിക്കും... പഞ്ചായത്ത് മെമ്പറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥല പരിശോധന....
..... കടനാട്ടിൽ ഇന്ന് ദുരന്തം വഴിമാറിയത് തലനാരിഴയ്ക്കാണ് .....
20 അടി ഉയരമുള്ള കൽക്കെട്ട് വീടിനു മുകളിൽ ഇടിഞ്ഞു വീണു; വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്.
കടനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വട്ടക്കാനായിൽ പങ്കജാക്ഷക്കുറുപ്പിൻ്റെ വീടിനു പിന്നിലെ ഇരുപത് അടിയിലേറെ ഉയരമുള്ള കൂറ്റൻ മതിൽക്കെട്ടാണ് ഇടിഞ്ഞു വീണത്. ഇന്ന്(ചൊവ്വാ ) ഉച്ചകഴിഞ്ഞ് 1.15 നാണ് സംഭവം.
ഈ സമയം പങ്കജാക്ഷക്കുറുപ്പും മകൻ്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ പതിച്ച അപകടത്തിൽ നിന്ന് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഈ സമയം മഴ ഉണ്ടായിരുന്നില്ല.
വിവരമറിഞ്ഞ് കടനാട് പഞ്ചായത്ത് വാർഡ് മെബർ ഉഷാ രാജു സ്ഥലത്തെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വീട് അപകട നിലയിലായതിനാൽ കുടുംബാഗങ്ങളെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. വീട്ടുപകരണങ്ങളും മാറ്റിയിട്ടുണ്ട്. മേലുകാവ് പോലീസും സ്ഥലത്തെത്തിയിരുന്നു. സമീപത്തെ കൽക്കെട്ട് അപകട ഭീഷണി ഉയർത്തുന്നതായി കാണിച്ച് 2016 മുതൽ വീട്ടുടമ പങ്കജാക്ഷക്കുറുപ്പ് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്കിയിരുന്നു. അഞ്ചു തവണ അദാലത്തിൽ പരാതി എടുത്തിരുന്നെങ്കിലും എതിർ കക്ഷി ഹാജരാകാത്തതിനാൽ നടപടി ഉണ്ടായില്ല. നാളെ റവന്യൂ സംഘം സ്ഥലം സന്ദർശിച്ച് കഴിയുമ്പോൾ ഇക്കാര്യത്തിൽ മേൽ നടപടി സ്വീകരിക്കുമെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ.
0 Comments