ലോറിയിൽ കൊണ്ടുവന്ന ഹിറ്റാച്ചി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
ജയൻ കൊല്ലപ്പിള്ളി
ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഹിറ്റാച്ചി റോഡിൻ്റെ തിട്ടയിടിഞ്ഞ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു! തിങ്കളാഴ്ച ഉച്ചയ്ക്ക് കടനാട് - ഐങ്കൊമ്പ് റോഡിനോട് ചേർന്ന് ചിറ്റേട്ട് സെബാസ്റ്റ്യൻ ഫ്രാൻസീസിൻ്റെ വീടിനോട് ചേർന്ന് മുറ്റത്തേയ്ക്കാണ് ഹിറ്റാച്ചി വീണത്. അപകടത്തിൽപ്പെടാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ലോറി ചരിഞ്ഞെങ്കിലും മറിയാതെ നിന്നു.
0 Comments