അല്‍ഫോന്‍സാ തിരുനാളില്‍ അതിഥി തൊഴിലാളി സംഗമവും; അല്‍ഫോന്‍സാമ്മ വിശുദ്ധിയുടെ പരിമളം പടര്‍ത്തി - മാര്‍ മാത്യു മൂലക്കാട്ട്


അല്‍ഫോന്‍സാ തിരുനാളില്‍ അതിഥി തൊഴിലാളി സംഗമവും;
 
അല്‍ഫോന്‍സാമ്മ വിശുദ്ധിയുടെ പരിമളം പടര്‍ത്തി - മാര്‍ മാത്യു മൂലക്കാട്ട്

ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് നടത്തിയ അതിഥി തൊഴിലാളികളുടെ കൂട്ടായ്മയും പ്രാര്‍ത്ഥനയും ശ്രദ്ധേയമായി. അതിഥി തൊഴിലാളികള്‍ക്കായി ഫാ. ബാബു കാക്കാനിയില്‍ ഹിന്ദിയിലും ഫാ. ജോര്‍ജ്ജ് ചീരാംകുഴി ഇംഗ്ലീഷിലും കുര്‍ബാന അര്‍പ്പിച്ചു. റംശാ പ്രാര്‍ത്ഥനയ്ക്ക് ഫാ. ജെയിംസ് പനച്ചിക്കല്‍കരോട്ട് നേതൃത്വം നല്‍കി. 


തന്റെ ജീവിതംകൊണ്ട് വിശുദ്ധിയുടെ പരിമളം നിരന്തരം പരത്തിയ അല്‍ഫോന്‍സാമ്മ സഹനപാതകളില്‍ വിരിഞ്ഞ ഒരു മനോഹര പുഷ്പമാണെന്ന് കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. ഫാ. പ്രിന്‍സ് വള്ളോംപുരയിടം, ഫാ. മാത്യു കാടന്‍കാവില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments