കെ സി വൈ എൽ അതിരൂപത യുവജന ദിനാഘോഷം കല്ലറ പഴയ പള്ളിയിൽ
കോട്ടയം അതിരൂപതയുടെ യുവജന സംഘടന ആയ കെ സി വൈ എൽന്റെ യുവജന ദിനാഘോഷം ജൂലൈ 20 ഞായറാഴ്ച കല്ലറ പഴയപള്ളിയിൽ. കെ സി വൈ എൽഅതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിക്കുന്ന യോഗം കോട്ടയം അതിരൂപത മെത്രാപ്പൊലിത്ത മാർ മാത്യു മൂലക്കാട്ട് ഉദ്‌ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത നടനും തിരക്കഥകൃത്തുമായ രഞ്ജി പണിക്കർ മുഖ്യ അഥിതിയായി പങ്കെടുക്കും.
അതിരൂപത ചാപ്ലയിൻ ഫാ മാത്തുകുട്ടി കുളക്കട്ടുകുടിയിൽ,സെക്രട്ടറി ചാക്കോ ഷിബു,ഫൊറോന വികാരി ഫാ സാബു മാലിത്തുരുത്തേൽ, കല്ലറ ഇടവക വികാരി ഫാ സ്റ്റീഫൻ കണ്ടാരപ്പിള്ളി, യൂണിറ്റ് ചാപ്ലയിൻ ഫാ ജോബി കച്ചനോലിക്കൽ, ഫാ ഫിൽമോൻ കളത്ര,യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് ടോമി ജോർജ്,അതിരൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുക്കുന്നു.
1400 ഓളം യുവജനങ്ങൾ, ബഹു വൈദികർ, സിസ്റ്റർസ്, ഡയറക്ടർ അഡ്വൈസർ മാർ,കല്ലറ ഇടവക അംഗങ്ങൾ, ഉൾപ്പെടെ 2000 ഓളം ആളുകൾ പങ്കെടുക്കുന്നു.
രാവിലെ 09:30 ന് വിശുദ്ധ കുർബാന, 10:45 ന് പതാക ഉയർത്തൽ, 11:00 ന് ക്നാനായ ദൃശ്യവിഷ്ക്കര മത്സരം, 03:00 ന് പൊതുസമ്മേളനം,04 മണിക്ക് സംഗീത വിരുന്നു, 05 ന് ചായസൽക്കാരം എന്നരീതിയിൽ ആണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
0 Comments