സ്കൂൾ പ്രവർത്തനങ്ങളുടെ അടിത്തറ സുശക്തമായ മാസ്റ്റർ പ്ലാൻ : മാണി സി. കാപ്പൻ എം.എൽ.എ.
സുശക്തമായ മാസ്റ്റർപ്ലാനിൽ അടിത്തറയിട്ട പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിന് മുതൽക്കൂട്ടാകുമെന്ന് എം.എൽ.എ. മാണി സി. കാപ്പൻ അഭിപ്രായപ്പെട്ടു.
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻ എൽ.പി. സ്കൂളിന്റെയും ഈ വർഷത്തെ അക്കാദമിക് - നോൺ അക്കാദമിക് പ്രവർത്തനങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥിയുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത വ്യക്തികേന്ദ്രീകൃതവും സമഗ്രവുമായ മാസ്റ്റർ പ്ലാനുകൾ ആധുനിക വിദ്യാഭ്യാസ രീതിയിൽ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ കോമ്പൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വൃക്ഷത്തൈ നടീൽ കർമ്മവും എം.എൽ.എ. നിർവഹിച്ചു.
മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഷിനു എ.ജി. ആനത്താരക്കൽ മാസ്റ്റർ പ്ലാൻ അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി, പാലാ ബി.പി. സി. രാജ്കുമാർ കെ., പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ,പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ വല്ലനാട്ട്, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി. ടി.എ. പ്രസിഡന്റ് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റുമാരായ സോനാ ഷാജി, ഉമാ നായർ എന്നിവർ സംസാരിച്ചു.
0 Comments