പാലാ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങളിലും പൊതുവിദ്യാലയങ്ങളിലും സോഷ്യല്‍ ഓഡിറ്റ് നടത്തി സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണം: യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി
പാലാ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും പൊതു വിദ്യാലയങ്ങളുടെയും സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് ആവശ്യവുമായി യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി രംഗത്ത്.
തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുകയും പൊതുജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി യുഡിഎഫ് രംഗത്ത് എത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ദുരന്തത്തിന് ശേഷമെങ്കിലും സര്‍ക്കാര്‍ ഇതിന് മുതിര്‍ന്നിരുന്നുവെങ്കില്‍ കൊല്ലത്ത് വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു എന്നും യുഡിഎഫ് ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കെഎസ്ഇബിയുടെയും അനാസ്ഥയാണ് വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടമാക്കിയത്. പക്ഷേ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ ഹെഡ്മിസ്ട്രസിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം ആണെന്നും യുഡിഎഫ് ആരോപിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജിലെയും, കൊല്ലത്തെ പൊതു വിദ്യാലയത്തിലെയും സാഹചര്യം തന്നെയാണ് പാലാ ജനറല്‍ ഹോസ്പിറ്റലിന്റെത് അടക്കമുള്ള പൊതു കെട്ടിടങ്ങളില്‍ ഉള്ളതെന്നും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ തന്നെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ഇത് പൂഴ്ത്തി വച്ചിരിക്കുകയാണ് എന്നും യുഡിഎഫ് ആരോപിച്ചു.
വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താതെ തെറ്റ് തിരുത്തുവാന്‍ അധികൃതരും ഭരണാധികാരികളും തയ്യാറാകണമെന്നും പൊതുജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡി സി സി വൈസ്പ്രസിഡന്റ് എ.കെ ചന്ദ്രമോഹന്‍ യോഗം ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.
ജോര്‍ജ് പുളിങ്കാട്,എന്‍ സുരേഷ്, സി.ടി രാജന്‍, അനസ് കണ്ടത്തില്‍, ആര്‍.പ്രേംജി, തങ്കച്ചന്‍ മണ്ണുശ്ശേരി, സി.ജി. വിജയകുമാര്‍, സന്തോഷ് മണര്‍കാട്ട്, താഹ തലനാട്, ജോസി പൊയ്കയില്‍, ഷോജി ഗോപി, സജി സിറിയക്, ഷിബു പൂവേലില്‍, മൈക്കിള്‍ കാവുകാട്ട്, ദേവസ്യ കെ. ജെ, ജോസ് വേരനാനി, ടോണി തൈപ്പറമ്പില്‍, ഷിജി ഇലവുംമൂട്ടില്‍, പയസ് തോമസ്, കെ.ഗോപി,ഡയസ് കെ.സെബാസ്റ്റ്യന്‍, ജോസ് കുഴികുളം, പ്രശാന്ത് വള്ളിച്ചിറ, തോമസ് താളനാനി, ബോബി ഈപ്പാടി,റോയി നാടുകാണി ,ജോബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments