സുമിത്ത് ജോർജ് മുണ്ടത്താനത്ത് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ.


സുമിത്ത് ജോർജ് മുണ്ടത്താനത്ത് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ.

 പാലാ വലവൂർ മുണ്ടത്താനത്ത്  കുടുംബത്തിൽ നിന്നും ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് കടന്നു വന്ന  സുമിത്ത് ജോർജ് ഇനി ന്യൂനപക്ഷ മോർച്ചയുടെ കേരള ഘടകത്തെ നയിക്കും. 
കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ബി.ജെ.പിയ്ക്ക് അനുകൂലമായി വന്നു കൊണ്ടിരിക്കുമ്പോൾ മത ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടി യിലേയ്ക്ക് കൂടുതൽ അടുപ്പിക്കാൻ സാധിക്കും എന്ന കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സുമിത്തിൻ്റെ പുതിയ സ്ഥാനലബ്ധി. 


കഴിഞ്ഞ നിരവധി വർഷങ്ങളായി മോർച്ചയുടെ ദേശീയ നിർവ്വാഹക സമിതി അംഗമായും, 
ആൻഡമാൻ, കർണ്ണാടക, സിക്കിം തുടങ്ങിയ നിരവധി സംസ്ഥാനങ്ങളുടെ പ്രഭാരി യായും ബിജെപി സംസ്ഥാന കമ്മറ്റി യഗമായും പ്രവർത്തിച്ചിട്ടുള്ള സുമിത്ത് ജോർജ് സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് ഒരുപോലെ സ്വീകാര്യനാണ്. 


മധ്യ തിരുവതാംകൂറിലും, മറ്റ് കുടിയേറ്റ മേഖലകളിലുമെല്ലാം പാർട്ടി വലിയ മുന്നേറ്റം നടത്താൻ നിശ്ചയിച്ച് ഉറപ്പിച്ചാണ് അനൂപ് ആൻ്റണി, ഷോൺ ജോർജ്, സുമിത് ജോർജ് തുടങ്ങിയ നേതാക്കളെ പ്രധാന മേഖലകളിൽ നിയമിച്ചിരിക്കുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments