വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യകുടീരം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തേക്കു പാലാ രൂപത എസ്എംവൈഎം - ജീസസ്സ് യൂത്ത് അംഗങ്ങൾ നടത്തിയ തീർഥാടനം ഭക്തിസാന്ദ്രമായി.
നൂറുകണക്കിന് യുവജനങ്ങളാണ് 20 ഫൊറോനകളിൽ നിന്നായി എത്തിച്ചേർന്നത്. വൈകിട്ട് 4.30ന് ഭരണങ്ങാനം അൽഫോൻസ തീർഥാടനകേന്ദ്രത്തിൽ റംശ പ്രാർത്ഥന എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി നയിച്ചു.
5:00ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് പാലാ രൂപത വികാരി ജനറാൾ വെരി. റവ.ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് നേതൃത്വം നൽകി. തുടർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം നടത്തപ്പെട്ടു.
ജീസ്സസ് യൂത്ത് ഡയറക്ടർ ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളി, എസ്എംവൈഎം പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ആൽബിൻ കൊട്ടാരം, സി. നവീന സിഎംസി, റോബിൻ താന്നിമല, ബിൽന സിബി, ജോസഫ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments