ഏഴാച്ചേരി എ കെ സി സി യൂണിറ്റ് പ്രതിഭാ സംഗമം നടത്തി


ഏഴാച്ചേരി എ കെ സി സി യൂണിറ്റ് നടത്തിയ പ്രതിഭാ സംഗമം ഇടവക വികാരി ഫാദർ ലൂക്കോസ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് ബിനോയി പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു.

ഇടവകയിൽ നിന്ന് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മറ്റു മത്സര പരീക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികൾക്ക് എ കെ സി സി മുൻ ഗ്ലോബൽ വൈസ് പ്രസിഡൻറ് സാജു അലക്സ് തെങ്ങുംപള്ളി കുന്നേൽ സമ്മാന വിതരണം നടത്തി. 


എസ് എച്ച് കോൺവെൻറ് മദർ സിസ്റ്റർ ടെസ്സി, രാമപുരം ഫൊറോന പ്രസിഡൻറ് അജോ തുണുങ്കൽ , സെക്രട്ടറി സജി പള്ളിയാരടിയിൽ,ബിജു പുന്നക്കാട്ട്,ജോമിഷ് നടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടിയും സ്നേഹവിരുന്നും നടത്തി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments