പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള നടത്തി .
ജൂലൈ 12 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 3:30 വരെ പാലാ സെന്റ്. തോമസ് കോളേജിൽ വെച്ച് നടത്തപ്പെട്ട തൊഴിൽ മേളയിൽ ജാതിമതപ്രായ ഭേദമന്യേ നാനൂറോളം പേർ പങ്കെടുത്തു.
പത്തിലധികം തൊഴിൽ മേഖലകളിലായി, കേരളത്തിന് അകത്തും പുറത്തുമുള്ള മുപ്പതിലധികം കമ്പനികൾ വിവിധ തൊഴിലവസരങ്ങളുമായി എത്തിയിരുന്നു. ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ കമ്പനികളുടെ ഇന്റർവ്യൂകളിൽ പങ്കെടുക്കുകയും പ്ലേസ്മെൻ്റ് നേടുകയും ചെയ്തു.
0 Comments