കടനാട് പഞ്ചായത്തിനെ കൂൺ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി ജെ പി


കടനാട് പഞ്ചായത്തിനെ കൂൺ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി. ജെ. പി.

കൃഷി വകുപ്പ് നടപ്പാക്കുന്ന സമഗ്ര കൂൺ ഗ്രാമം പദ്ധതിയിൽ കടനാട് ഗ്രാമ പഞ്ചായത്തിനെ ഉൾപ്പെടുത്തണമെന്ന്  ബിജെപി കടനാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പോഷകസുരക്ഷയും, ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്ന കർഷകരുടെയും കർഷക തൊഴിലാളികളുടെയും സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുന്ന ഈ പദ്ധതിയെപ്പറ്റി കടനാട് പഞ്ചായത്ത് ഭരണ സമിതിക്ക് അറിയുമോ എന്നുപോലും സംശയമുണ്ടെന്നും.


 ബിജെപി കുറ്റപ്പെടുത്തി. ഹോർട്ടി കൾച്ചർ മിഷനുമായി സഹകരിച്ച് ഈ പദ്ധതി ഉടനടി നപ്പോക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ബി ജെ പി കടനാട്' പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്റ്റിൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റെജി നാരായണൻ വിഷയാവതരണം നടത്തി. സാജൻകടനാട്,ജെയ്സൺ മാനത്തൂർ, ശ്യാം കൊല്ലപ്പള്ളി, ബിനീഷ് പേഴത്തിനാൽ, വിഷ്ണു കാവുംകണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments