അറസ്റ്റ് ചെയ്ത കന്യാസ്ത്രികളെ ഉടൻ മോചിപ്പിയ്ക്കണം: മോൻസ് ജോസഫ് എം.എൽ.എ
ഛത്തീസ്ഘട്ടിൽ വ്യാജ കുറ്റാരോപണം നടത്തി അറസ്റ്റു ചെയ്ത കന്യാസ്ത്രികളെ കുറ്റവിമുക്തരാക്കി ജയിൽ മോചിതരാക്കണമെന്ന് കേരളാ കോൺഗ്രസ് എക്സി ക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിസ്വാർഥ സേവനം ചെയ്യുന്ന കന്യാസ്ത്രികളെ രാജ്യ വിരുദ്ധരായിചിത്രീകരിയ്ക്കുന്ന ത് ക്രുരതയാണെന്നും ന്യുനപക്ഷ സുരക്ഷയ്ക്കുവേണ്ടി ശക്തമായ ഇടപെടലുകൾ കേരളാകോൺഗ്രസ് പാർട്ടി നടത്തുമെന്നും പാലാ കുരിശുപള്ളി ജംഗ്‌ഷനിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് മോൻസ് ജോസഫ് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ജോയി അബ്രാഹം, തോമസ് ഉഴുന്നാലിൽ,
തങ്കച്ചൻ മണ്ണൂശ്ശേരി, ഷിബു പൂവേലിൽ, ജോബി കുറ്റിക്കാട്, ബാബു മുകാല, മത്തച്ചൻ പുതിയിടത്തു ചാലിൽ ,ജോസ് വടക്കേക്കര, ജോസ് വേരനാനി, ചാർളി ഐസക്, സജി ഓലിക്കര ജോസ് ആനക്കല്ലുങ്കൽ, എ.എസ് സൈമൺ തോമസ് താളനാനി, ഡിജു സെബാസ്റ്റ്യൻ, , മാത്യു കേളപ്പനാൽ, തോമസ് പാലക്കുടി, ബോബി എടപ്പാടി, എബിൻ വാട്ടപ്പള്ളി,കെ.സി കുഞ്ഞുമോൻ രാജൻ കുളങ്ങര, ബിജുവരിക്കയാനി
ജോയി കോലത്ത്, ഷീലാ ബാബു, മാർട്ടിൻ കോലടി, ജെയിംസ് ചടയാനക്കുഴി, ടോം കണിയാശ്ശേരി ജിനു ജോർജ്, അഗസ്റ്റിൻ ജോസഫ്, ടോമി ജോസഫ്, ജേക്കബ് ചെമ്പനാനി, ബാബു നെടുംകുന്നേൽ, ലാലു അഗസ്റ്റിൻ, ജോർജ് തോമസ്, സോജൻ രാമപുരം, ജോസ് കുട്ടിപനന്തോട്ടം, ബാബുകാനാട്ട് എന്നിവർ പ്രസംഗിച്ചു .
0 Comments