രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചു
കുട്ടികള്‍ക്ക് മികച്ച ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹൈസ്‌കൂളും സതേണ്‍ ഫുട്‌ബോള്‍ അക്കാദമിയും ഇന്‍ഡ്യാന സ്‌പോര്‍ട്‌സ് അക്കാദമിയും സംയുക്തമായി രാമപുരം ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചു.
സ്‌കൂള്‍ മാനേജര്‍ ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡിറ്റൊ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ സാബു തോമസ്, മനോജ് ചീങ്കല്ലേല്‍, എം.എം. ജേക്കബ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോസഫ് സഖറിയാസ് മുണ്ടയ്ക്കല്‍,, മുഖ്യ പരിശീലകന്‍ ഡോ. അജു ടി.ജി, കായികാദ്ധ്യാപിക മെല്ലാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments