ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ നാളെ


ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന
തിരുനാള്‍ നാളെ 

ഭരണങ്ങാനംസെന്റ് അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ നാളെ  നടക്കും.പത്ത് ദിവസം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ നാളെ  സമാപിക്കും. 

രാവിലെ 10.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന ഭരണങ്ങാനം ഫൊറോനാ ദേവാലയത്തില്‍ നടക്കും. പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഹകാര്‍മികനായിരിക്കും.

തുടര്‍ന്ന് 12.30ന് പ്രധാന ദേവാലയത്തില്‍ നിന്നും പ്രദക്ഷിണം ആരംഭിച്ച് അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തി സംയുക്തമായി നഗരവീഥിയിലൂടെ നീങ്ങി  ഇടവക ദേവാലയത്തില്‍ സമാപിക്കും.തുടര്‍ന്ന് രാത്രി 9.30 വരെ നടക്കുന്ന വിശുദ്ധകുര്‍ബ്ബാനയോടെ തിരുനാള്‍ സമാപിക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments