രാമപുരം ഹയർ സെക്കൻഡറി സ്കൂളിന് ഉജ്വല നേട്ടം


 ഇക്കഴിഞ്ഞ +2 പരീക്ഷയുടെ ഇംപ്രൂവ്മെൻ്റ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാന നേട്ടം. സ്കൂളിലെ രണ്ടു കുട്ടികൾ കൂടി 1200/1200 മാർക്കും കരസ്ഥമാക്കി.


  ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ശ്രുതിനന്ദന എം.എസ്., സയൻസ് വിഭാഗത്തിൽ മിന്നാ സോജി എന്നിവരാണ് മുഴുവൻ മാർക്കും നേടി സ്കൂളിൻ്റെ അഭിമാന താരങ്ങളായത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ അനഘ രാജീവും മുഴവൻ മാർക്കു കരസ്ഥമാക്കിയിരുന്നു.
ഇതോടുകൂടി മുഴുവൻ മാർക്കും കരസ്ഥമാക്കിയ മൂന്നു കൂട്ടികളുള്ള വിദ്യാലയം എന്ന അത്യപൂർവ്വ നേട്ടം കൂടി സെൻ്റ് അഗസ്റ്റിൻസിന് കരഗതമായി.


വിജയം കരസ്ഥമാക്കിയ കുട്ടികളെയും അധ്യാപകരെയും സ്കൂൾ മാനേജർ റവ.ഫാ. ബെർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ് എന്നിവർ അനുമോദിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments