പുനർ നിർമ്മിച്ച കിണർ നാടിന് സമർപ്പിച്ചു.


 ജില്ലാപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ അന്തീനാട്ഈസ്റ്റ് വാർഡിൽ അമ്പാട്ട് ഭാഗത്ത് പുനർ നിർമ്മിച്ച കിണർ നാടിന് സമർപ്പിച്ചു.വർഷങ്ങളായി കിണറിന് സംരക്ഷണഭിത്തി ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമായിരുന്നു. പുനർ നിർമ്മിച്ചതോടുകൂടി ഇതിന് പരിഹാരമായിരിക്കുകയാണ്.


 പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ,കുര്യാച്ചൻ പ്ലാത്തോട്ടം, ബാബുകാവുകാട്ട്, ഷാജി വട്ടക്കുന്നേൽ, സിബി പ്ലാത്തോട്ടം, എം.പി. കൃഷ്ണൻ നായർ മാന്തോട്ടം, ----തുടങ്ങിയവർ പ്രസംഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments