ചൂണ്ടച്ചേരിയിൽ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും.
കോട്ടയം ജില്ലാ പഞ്ചായത്തിന് ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരിയിലുള്ള സ്ഥലത്ത് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ (തിങ്കൾ) തുടക്കം കുറിക്കും. 1.16ഏക്കർ സ്ഥലമാണ് ജില്ലാ പഞ്ചായത്തിന് ചൂണ്ടച്ചേരിയിൽ ഉള്ളത്. കഴിഞ്ഞ ഇരുപത് വർഷമായി സ്ഥലം ഒന്നിനും ഉപയോഗിക്കാതെ തരിശിട്ടിരിക്കുകയാണ്.
ഒന്നാംഘട്ടത്തിൽ 10 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിൽകെട്ടി തിരിച്ച് ജില്ലാ പഞ്ചായത്ത് വക ബോർഡുകൾ സ്ഥാപിക്കും.രണ്ടാംഘട്ടമായി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിക്കുന്നതോടുകൂടി പ്രാദേശികമായി തൊഴിലവസരങ്ങൾ വർധിക്കുന്നതിനും അത് പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനും ഇടയാക്കും.
തിങ്കൾ രാവിലെ 9. 30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് പുത്തൻകാല അധ്യക്ഷത വഹിക്കും.
ത്രിതല പഞ്ചായത്ത് അംഗങ്ങൾ പ്രസംഗിക്കും. വർഷങ്ങളായുള്ള സ്ഥലത്തിൻ്റെ കരം കുടിശ്ശിക അടച്ചുതീർത്തതായും ഭൂമിയുടെ ഇനം നിലം എന്നുള്ളത് മാറ്റാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചതായും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
0 Comments