തിരഞ്ഞെടുപ്പിന്റെ ചൂട് അറിഞ്ഞ് രാമപുരം എസ്. എച്ച് .എൽ. പി. യിലെ കൊച്ചുകുട്ടുകാർ.
ജനാധിപത്യത്തിലെ പ്രധാന കടമ്പ ആണല്ലോ തിരഞ്ഞെടുപ്പ് പ്രക്രിയ. ഇത് കൊച്ചു കൂട്ടുകാരിലേക്ക് ഒരു അറിവായി എത്തിക്കുവാൻ രാമപുരം എസ്. എച്ച് .എൽ. പി. സ്കൂൾ മാനേജ്മെൻ്റും ടീച്ചേഴ്സും പിടിഎയും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് കുട്ടികളിൽ ആവേശം ഉയർത്തിയത്.
എല്ലാ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും കുട്ടികളിലേക്ക് എത്തിക്കുന്ന വിധം ആണ് ഇത്തവണത്തെ സ്കൂൾ ലീഡേഴ്സ് തെരഞ്ഞെടുപ്പ് നടത്തിയത്. 27 കുട്ടികൾ നാമനിർദ്ദേശപത്രിക നൽകുകയും എല്ലാ കുട്ടികളെയും നേരിൽ കണ്ട് അഭ്യർത്ഥന നടത്തുകയും ഒടുവിൽ തെരഞ്ഞെടുപ്പിന്റെ എല്ലാ ഊർജ്ജവും ഉൾക്കൊണ്ട് കുട്ടികൾ തന്നെ നേതൃത്വം നൽകി ഒരു വോട്ടെടുപ്പ് നടത്തുകയായിരുന്നു.
ബാലറ്റ് പേപ്പർ സംവിധാനത്തിൽ കുട്ടികളുടെ ചിത്രത്തിനു നേരെ അടയാളം രേഖപ്പെടുത്തിയാണ് വോട്ട് ചെയ്യേണ്ടത്, മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളുടെയും ബാനറുകളും സ്കൂളിൽ നിരത്തിയിരുന്നു. വോട്ട് ചെയ്തതിനുശേഷം പേപ്പർ മടക്കി ബാലറ്റ് ബോക്സിൽ നിക്ഷേപിച്ച് മടങ്ങുന്ന കുട്ടികൾക്ക് കൗതുകമായ പുതിയ ഒരു അനുഭവമാണ് ഉണ്ടായത്.
ബാലറ്റ് ബോക്സ് പൊട്ടിച്ച് വോട്ടെണ്ണലും തുടർന്ന് വിജയികളായ വർക്ക് ഹെഡ്മിസ്റ്റേഴ്സ് സിസ്റ്റർ. ലിസ മാത്യു സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പിടിഎ പ്രസിഡൻറ് ദീപു സുരേന്ദ്രൻ , ഹരീഷ് R കൃഷ്ണ, ജിൻസ് ഗോപിനാഥ്, തുടങ്ങിയവർ തെരഞ്ഞെടുപ്പിന് മാറ്റുകൂട്ടുവാൻ എത്തിയിരുന്നു.
0 Comments