കരിങ്കൽ കെട്ട് ഇടിഞ്ഞുവീണു.കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
കടനാട് പഞ്ചായത്തിൽ വാർഡ് 11 -ൽ വട്ടക്കനായിൽ പങ്കജാക്ഷൻ്റെ വീടിൻ്റെ മുകളിലേക്ക് 40 അടിയോളം ഉയരത്തിൽ ഉള്ള കരിങ്കൽകെട്ട് തകർന്ന് വീണു.
പങ്കജാക്ഷൻ്റെ പേരകുട്ടികളായ ശ്രീബാലയും ശ്രീനന്ദനും വീടിൻ്റെ പുറക് വശത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. കുട്ടികൾ കഷ്ടിച്ച് ഓടിരക്ഷപ്പെട്ടു.
2020 -ൽ ഈ കൽകെട്ട് പൊളിച്ചുനീക്കാൻ പഞ്ചായത്തിനോട് ലോകായുക്ത ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. പഞ്ചായത്തിൻ്റെ അനാസ്ഥയിൽ ബി ജെ പി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുകയും.
പങ്കജാക്ഷൻ്റെ കുടുംബത്തിന് വന്ന നഷ്ടത്തിന് നഷ്ടപരിഹാരം പഞ്ചായത്ത് നൽകണമെന്നും ബി ജെ പി കടനാട് പഞ്ചായത്ത് പ്രസിഡൻറ് ജോഷി അഗസ്റ്റിൻ സ്ഥലം സന്ദർശിച്ച് ആവശ്യപ്പെട്ടു.
പഞ്ചായത്ത് മെമ്പർ ഉഷാ രാജു സ്ഥലത്തെത്തി റവന്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു . കുടുംബാംഗങ്ങളെ മാറ്റി താൽക്കാലികമായി താമസിപ്പിക്കാനുള്ള നടപടികളും ചെയ്തു. കെട്ട് ഉടൻ പൊളിച്ചു നീക്കണമെന്ന് ഉഷാ രാജു ആവശ്യപ്പെട്ടു
0 Comments