റവ.ഡോ.ജോസ് തെക്കും ചേരികുന്നേലിന്റെ മെത്രാഭിഷേകം പ്രാർത്ഥനകളോടെ ചെമ്മലമറ്റം ഇടവക സമൂഹം.
ചെമ്മലമറ്റം ജൂലൈ 12 തിയതി ശനിയാഴ്ച ജലന്ധർ രൂപതയുടെ മെത്രാനായി ഡോ.ജോസ് തെക്കുംചേരി കുന്നേൽ അഭിക്ഷതനാകുബോൾ അദ്ദേഹത്തിന്റെ ഇടവകയായ ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ ഇടവക സമൂഹം പ്രാർത്ഥനയിലും സന്തോഷത്തിലും ആണ് ദൈവവിളികളാൽ സമ്പന്നമാണ് ചെമ്മലമറ്റം ഇടവക.
രാജകോട് രൂപതയുടെ മുൻ അധ്യക്ഷൻ മാർഗിഗ്രറി കരോട്ടമ്പ്രയിൽ ഉൾപെടെ രണ്ട് മൈത്രാൻമാരും 52 - വൈദികരും 180 സത്യസ്തരും ഇടവകയിൽ നിന്ന് ഉണ്ട് - രണ്ട് മെത്രാൻമാരുടെയും കുടുംബങ്ങൾ അയൽപക്കമാണ് എന്നുള്ളതും പ്രത്യകതയാണ് ഇടവകയിൽനിന്നും നിരവധി പേർ ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ പങ്ക്ടുക്കാൻ ജലന്ധറിന് പോകുന്നുണ്ട്.
അസിസ്റ്റന്റ് വികാരി ഫാദർ ജേക്കബ് കടുതോടിൽ ആണ് ഇടവക ടീമിനെ നയിക്കുന്നത് ജൂലൈ 27 - തിയതി ഞായറാഴ്ച മാതൃ ഇടവകയായ ചെമ്മലമറ്റം പള്ളിയിൽ വൻ സ്വീകരണമാണ് പുതിയ ബിഷപ്പിന് നല്കുന്നത് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പലിന്റെ നേതൂർതൃത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
0 Comments