അൽഫോൻസാമ്മ വിശ്വാസ തീവ്രതയാൽ ജ്വലിച്ചു നിൽക്കുന്നുവെന്ന് ബിഷപ്പ് കല്ലറങ്ങാട്ട് ..... ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി
ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ കൊടിയേറി.ഇനി പത്ത് നാള്‍ വിശ്വാസത്തില്‍ ആഴപെട്ട തിരുനാള്‍ ദിനങ്ങള്‍.പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിര്‍വ്വഹിച്ചു.
അല്‍ഫോന്‍സാമ്മ കത്തിജ്വലിച്ചു നില്‍ക്കുന്ന മുള്‍പടര്‍പ്പാണന്നും വിശ്വാസമെന്ന വിശേഷപ്പെട്ട വിശ്വാസമാണ് ഇന്ന് ആധുനിക ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഇത് നാം തിരിച്ചെടുക്കണമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ്
അല്‍ഫോന്‍സാമ്മയുടെ സവിധമെന്നും സന്ദേശത്തില്‍ മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍,ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ.സക്കറിയാസ് ആട്ടപ്പാട്ട് ,അഡ്മിനിസ്‌ട്രേറ്റര്‍
ഫാ.മാത്യു കുറ്റിയാനിക്കല്‍,വൈസ് റെക്ടര്‍ ഫാ. ജോസഫ് അമ്പാട്ട്,വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര ഫാ.ഏബ്രഹാം കണിയാംപടിയ്ക്കല്‍,
ഫാ.അലക്‌സാണ്ടര്‍ മൂലക്കുന്നേല്‍, ,ഫാ.സെബാസ്റ്റ്യന്‍ നടുത്തടത്തില്‍ ഫാ.ഏബ്രഹാം ഏരിമറ്റത്തില്‍,ഫാ.ജോര്‍ജ് ചീരാംകുഴി,
ഫാ. തോമസ് തോട്ടുങ്കല്‍,ഫാ. കുരുവിള തുടിയന്‍പ്ലാക്കല്‍,ഡീക്കന്‍ ഡോണ്‍ മേനാച്ചേരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി.നമ്മുടെ ചെറുതും വലുതുമായ ജീവിത പ്രശ്‌നങ്ങളെ വിശ്വാസ വെളിച്ചത്തില്‍ നേരിടുവാന്‍ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്ക് പ്രചോദനമേകട്ടെയെന്ന് ബിഷപ് പറഞ്ഞു.
തുടര്‍ന്ന് വിവിധ സമയങ്ങളില്‍ ഫാ. ഡോ അഗസ്റ്റിന്‍ പാലയ്ക്കപറമ്പില്‍ ഫാ..ഡോ. ജെയിംസ് മംഗലത്ത്, ഫാ.ഡോ ജോസഫ് മുത്തനാട്ട് , ഫാ. മാര്‍ട്ടിന്‍ മാന്നാത്ത് ,ഫാ. തോമസ് വാഴയില്‍, റവ. ഫാ. മാത്യു പന്തലാനിക്കല്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഫാ. മാത്യു മുതു പ്ലാക്കല്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.
0 Comments