മീനച്ചിൽ പഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രമായ കിഴപറയാർ കുടുംബ ആരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസൻ്റെറ്ററുകൾ നൽകി ബ്ലോക്ക് മെമ്പർ ഷിബു പൂവേലി.



മീനച്ചിൽ പഞ്ചായത്തിലെ കുടുംബ  ആരോഗ്യ കേന്ദ്രമായ കിഴപറയാർ കുടുംബ ആരോഗ്യ  കേന്ദ്രത്തിന് ഓക്സിജൻ കോൺസൻ്റെറ്ററുകൾ നൽകി ബ്ലോക്ക് മെമ്പർ ഷിബു പൂവേലി.

ബ്ളോക്ക് മെമ്പറുടെ 2025 - 2026 പദ്ധതിയിൽപ്പെടുത്തി 3 ലക്ഷം രൂപാ മുടക്കിയാണ് 5 ഓക്സിജൻ കോൺസൻ്റെറ്റർ കിഴപറയാർ കുടുംബ ആരോഗൃകേന്ദ്രത്തിന് നൽകിയത്.


ഇന്ന് രാവിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ളാലം ബ്ളോക്ക് മെമ്പർ ഷിബു പൂവേലി അദ്ധ്യക്ഷനായിരുന്നു.മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.
മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. 


ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളി പ്ളാക്കൽ ,ഡോ :ജോസ് ലി ഡാനിയേൽ ,സാജോ പൂവത്താനി ,നളിനി ശ്രീധരൻ ,ബിജു ടി.ബി ,ബിന്ദു ശശികുമാർ ,ജയശ്രീ സന്തോഷ് ,വിൻസൻ്റ് കണ്ടത്തിൽ ,രാജൻ കൊല്ലമ്പറമ്പിൽ ,പ്രേംജിത് ഏർത്തയിൽ ,ബിജു സി.ബി ,ഷാജി വെള്ളപ്പാട്, ടോമി മാമ്പക്കുളം,മാത്യു വെള്ളാപ്പാട്ട്,സണ്ണി വെട്ടം ,ജിനു വാട്ടപ്പളളി, എബിൻ വാട്ടപ്പള്ളി, എന്നിവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments