പാലാ-ഏഴാച്ചേരി-രാമപുരം റൂട്ടില്‍ യാത്രാദുരിതം അകറ്റാന്‍ ഒരു ബസ് മതിയാകില്ല... ബാക്കിയെന്ന് തുടങ്ങും...




സുനില്‍ പാലാ

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ ഒരു വണ്ടി വിട്ട് കെ.എസ്.ആര്‍.ടി.സി., ബാക്കിയെന്ന് തുടങ്ങും. കൈമലര്‍ത്തുകയാണ് അധികാരികള്‍. 
 
പാലാ - ഏഴാച്ചേരി - രാമപുരം വഴി രാവിലെ 7.10 നുള്ള ഓര്‍ഡിനറി സര്‍വ്വീസാണ് കെ.എസ്.ആര്‍.ടി.സി. പാലാ ഡിപ്പോ അധികൃതര്‍ പുനരാരംഭിച്ചത്. ഇതുവരെ ഏഴാച്ചേരി വഴിയുള്ള സര്‍വ്വീസുകളെല്ലാം നഷ്ടത്തിലാണെന്നായിരുന്നു അധികാരികളുടെ ഭാഷ്യം. വണ്ടിയോടിക്കാതെ എങ്ങനെ നഷ്ടം കണക്കാക്കുമെന്ന യാത്രക്കാരുടെ ചോദ്യത്തിന് അധികാരികള്‍ക്ക് മറുപടിയുമുണ്ടായിരുന്നില്ല. 


മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ട് ചക്കാമ്പുഴ വഴി സര്‍വ്വീസുകള്‍ പുനരാരംഭിച്ചതും ഏഴാച്ചേരി വഴിയുള്ള വണ്ടി ഓടിക്കാത്തതും സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജനപ്രതിനിധികള്‍ ഇടപെട്ടാണ് തിങ്കളാഴ്ച മുതല്‍ ഒരു സര്‍വ്വീസ് പുനരാരംഭിച്ചത്. ഏഴാച്ചേരി വഴിയുണ്ടായിരുന്ന പകുതിയിലേറെ സര്‍വ്വീസുകള്‍ നിര്‍ത്തിപ്പോയത് പുനരാരംഭിക്കാന്‍ യാതൊരു നടപടിയും അധികാരികള്‍ സ്വീകരിച്ചിട്ടില്ല. 

മുമ്പ് ഏഴാച്ചേരി വഴി രാവിലെ 7.15, 8.30, 9.30-ന് ഒക്കെ പാലായില്‍ നിന്ന് രാമപുരത്തേയ്ക്കും തിരിച്ചും സര്‍വ്വീസുണ്ടായിരുന്നു. ഉച്ചയ്ക്ക് 11.50നും വൈകിട്ട് 3നും 6.15നും, 7.30 നും രാത്രി 9.20 ന് സ്റ്റേ സര്‍വ്വീസുമൊക്കെ ഏഴാച്ചേരി വഴി ഉണ്ടായിരുന്നത് കൊവിഡിന്റെ കാലഘട്ടത്തില്‍ നിര്‍ത്തലാക്കുകയായിരുന്നു. 

പിന്നീട് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാര്‍ മുറവിളികൂട്ടിയെങ്കിലും അധികാരികളാരും മൈന്‍ഡ് ചെയ്തതേയില്ല. ജനങ്ങളുടെ പ്രതിഷേധം ജനപ്രതിനിധികളും കണ്ടില്ലെന്ന് നടിച്ചു. തെരഞ്ഞെടുപ്പ് കാലം അടുത്തതോടെ ഏഴാച്ചേരി വഴി മുമ്പുണ്ടായിരുന്ന സര്‍വ്വീസുകളെല്ലാം പുനരാരംഭിക്കാമെന്ന പൊള്ള വാഗ്ദാനവുമായി ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. തത്ക്കാലം വണ്ടി ഓടിക്കുകയും തെരഞ്ഞെടുപ്പ് കഴിയുമ്പോഴെ നിര്‍ത്തുകയും ചെയ്യാനാണ് നീക്കം. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments