കോട്ടയം നഗരമധ്യത്തിൽ വിവിധ സ്ഥലങ്ങളിലായി 6 പേരെ തെരുവ് നായ ആക്രമിച്ചു.
കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡ് ഭാഗത്ത് നിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാൻഡിന് സമീപത്ത് വച്ച് രണ്ട് പേരെ കടിച്ചു. പിന്നീട് നിരവധി പേരെ ആക്രമിക്കുകയായിരുന്നു.നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മുൻ നഗരസഭ ചെയർമാൻ പി.ജെ വർഗീസ് അടക്കം നാല് പേർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
മുൻ കോട്ടയം നഗരസഭ ചെയർമാൻ പി.ജെ വർഗീസ് സാജൻ കെ ജേക്കബ്, ബി വർഗീസ്, വി.ജെ ഫുട് വെയർ ജീവനക്കാരൻ ഷാനവാസ് എന്നിവർക്കാണ് കടിയേറ്റത്.
നായയെ പിന്നീട് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പിടികൂടി.
നായ്ക്ക് പേ വിഷബാധയേറ്റതായി സംശയിക്കുന്നു
0 Comments